ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയിലേക്ക്
1,33,285 പുതിയ കേസുകൾ റിപോർട്ട് ചെയ്‌ത അമേരിക്കയാണ് പ്രതിദിന കണക്കിൽ മുന്നിൽ.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയോട് അടുക്കുകയാണ്. വേൾഡോമീറ്റർ നൽകുന്ന കണക്കനുസരിച്ച് 20.93 കൊവിഡ് രോഗികളാണുളളത്. അതേസമയം 18.93 കോടി ജനങ്ങൾ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ലോകമാകെ 6,40,636 പുതിയ കേസുകളാണ് റിപോർട്ട് ചെയ്‌തത്. 9867 മരണങ്ങളും. ഇതോടെ ഇതുവരെ മരണമടഞ്ഞവർ 43.93 ലക്ഷം പിന്നിട്ടു.
1,33,285 പുതിയ കേസുകൾ റിപോർട്ട് ചെയ്‌ത അമേരിക്കയാണ് പ്രതിദിന കണക്കിൽ മുന്നിൽ. 50,228 പുതിയ കേസുകളുളള ഇറാനാണ് രണ്ടാമത്. 1180 പേർ മരണമടഞ്ഞ ബ്രസീലാണ് പ്രതിദിന മരണസംഖ്യയിൽ മുന്നിൽ.
35,201 പുതിയ കേസുകളാണ് വേൾഡോമീറ്റർ പ്രകാരം ഇന്ത്യയിൽ പുതിയതായി റിപോർട്ട് ചെയ്‌തത്. മരണമടഞ്ഞവർ 440. രാജ്യത്ത് 3.22 കോടി പേർക്ക് രോഗം ബാധിച്ചപ്പോൾ 3.14 കോടി പേർ രോഗമുക്തി നേടി.