ലോകത്ത് 16.64 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ കുത്തനെ ഉയരുന്നു
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 34.56 ലക്ഷമായി ഉയർന്നു. നിലവിൽ ഒന്നരക്കോടിയിലധികം പേർ ചികിൽസയിലുണ്ട്.
ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 30 ലക്ഷം പേർ മാത്രമേ ചികിൽസയിലുള്ളു. കഴിഞ്ഞ എട്ടുദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. 87.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗ ബാധിതരുണ്ട്. 24 മണിക്കൂറിനിടെ 28,0000ത്തിലധികം കേസുകൾ റിപോർട്ട് ചെയ്തു. മരണസംഖ്യ 603,397 ആയി ഉയർന്നു.