അവതാരകന്റെ മുഖത്തടിച്ച സംഭവം: വേദിയില്‍ പൊട്ടിക്കരഞ്ഞ് ക്ഷമാപണം നടത്തി വില്‍ സ്മിത്ത് (വിഡിയോ)

ഭാര്യയെക്കുറിച്ചുള്ള മോശം പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വിവാദത്തില്‍ ഓസ്‌കര്‍ അധികൃതരും ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. ഇപ്പോഴിതാ അക്കാദമിയോട് മാപ്പ് ചോദിച്ച് പൊട്ടിക്കരയുന്ന വില്‍ സ്മിത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

Update: 2022-03-28 10:45 GMT

 ലോസ് ആഞ്ചലസ്: ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച നടന്‍ വില്‍ സ്മിത്തിന്റെ പ്രവൃത്തി വന്‍ വിവാദമായതിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണം നടത്തി താരം.

ഭാര്യയെക്കുറിച്ചുള്ള മോശം പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വിവാദത്തില്‍ ഓസ്‌കര്‍ അധികൃതരും ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. ഇപ്പോഴിതാ അക്കാദമിയോട് മാപ്പ് ചോദിച്ച് പൊട്ടിക്കരയുന്ന വില്‍ സ്മിത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിനിടയിലാണ് വികാരഭരിതമായ നിമിഷങ്ങള്‍ അരങ്ങേറിയത്. ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്റെ പ്രവര്‍ത്തിയെ കൃത്യമായി അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വില്‍ സ്മിത്തിന്റെ പ്രസംഗം. അക്കാദമിയോടും തനിക്കൊപ്പം പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തുകയും ചെയ്തു നടന്‍.

അതേസമയം, വില്‍ സ്മിത്തിനെതിരെ പരാതിയില്ലെന്ന് അവതാരകന്‍ ക്രിസ് റോക്ക് പ്രതികരിച്ചു. ഓസ്‌കര്‍ വിതരണ ചടങ്ങിനിടെ വില്‍ സ്മിത്ത് മുഖത്തടിച്ചതിനെതിരേ പോലിസില്‍ പരാതി നല്‍കാന്‍ ക്രിസ് റോക്ക് വിസമ്മതിച്ചെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

Full View
Tags: