വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; മണിക്കൂറുകൾക്കകം പുനസ്ഥാപിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും ട്വീറ്റ് ചെയ്തു.

Update: 2021-03-19 18:53 GMT

ന്യൂഡൽഹി: വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ഇരു സേവനങ്ങളും തകരാറിലായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും ട്വീറ്റ് ചെയ്തു. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ഇരു സേവനങ്ങളും പുനസ്ഥാപിക്കപ്പെട്ടു.