അമേരിക്കയിലെ വെര്‍ജീനിയയില്‍ 12 പേരെ വെടിവച്ചുകൊന്നു

ഡെവെയ്ന്‍ ക്രാഡോക്ക് എന്നയാളാണ് ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകര്‍ക്കെതിരേ വെടിയിതിര്‍ത്തത്. പോലിസ് പിന്നീട് അക്രമിയെ വെടിവച്ചു കൊന്നു.

Update: 2019-06-01 18:08 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തുള്ള വെര്‍ജീനിയ ബീച്ചില്‍ തോക്കുധാരി 12 പേരെ വെടിവച്ചു കൊന്നു. ഡെവെയ്ന്‍ ക്രാഡോക്ക് എന്നയാളാണ് ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകര്‍ക്കെതിരേ വെടിയിതിര്‍ത്തത്. പോലിസ് പിന്നീട് അക്രമിയെ വെടിവച്ചു കൊന്നു.

വെടിവയ്പ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. 2018ല്‍ സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് അമേരിക്കയില്‍ വെള്ളിയാഴ്ച്ച നടന്നത്. ക്രാഡോക്ക് മുനിസിപ്പല്‍ സെന്ററില്‍ കടന്ന ഉടനെ കണ്ണില്‍ കണ്ടവരുടെയെല്ലാം നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വെര്‍ജീനിയ ബീച്ച് പോലിസ് മേധാവി ജെയിം സെര്‍വേറ പറഞ്ഞു. തുടര്‍ന്ന് പോലിസ് കെട്ടിടത്തിനകത്ത് കടന്ന് തൊഴിലാളികളെ ഒഴിപ്പിക്കുകയും അക്രമിയെ വെടിവച്ചുകൊല്ലുകയുമായിരുന്നു.

0.45 കാലിബര്‍ കൈത്തോക്കാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചത്. അക്രമത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ പോലിസ് തയ്യാറായില്ല. എന്നാല്‍ സംഭവ സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.  

Tags:    

Similar News