അമേരിക്കയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 10 മരണം; 12 പേര്‍ക്ക് പരിക്ക്

Update: 2021-08-05 04:39 GMT

ടെക്‌സാസ്: തെക്കന്‍ ടെക്‌സാസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് നാലിന് അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം. ബ്രൂക്ക് കൗണ്ടിയിലെ ഫല്‍ഫൂരിയാസ് പട്ടണത്തിന് തെക്കായിരുന്നു അപകടം.

വാഹനത്തില്‍ അപകടസമയത്ത് 25 കുടിയേറ്റക്കാരാണുണ്ടായിരുന്നത്. ഹൈവേ 281ലൂടെ അമിത വേഗതയില്‍ വരികയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വാനിന്റെ ശേഷിയില്‍ കൂടുതല്‍ പേരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടെക്‌സാസ് സുരക്ഷാ വകുപ്പ് അറിയിച്ചു.

Tags: