അമേരിക്കന്‍ ട്രഷറി സ്തംഭനം; ചര്‍ച്ചക്കിടെ ട്രംപ് ഇറങ്ങിപ്പോയി

ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

Update: 2019-01-10 15:20 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചര്‍ച്ചയില്‍ നിന്ന് യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. സാമ്പത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്നു സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തിയതിനെതുടര്‍ന്നാണ് ട്രംപ് ഇറങ്ങിപ്പോയത്.

ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡമോക്രാറ്റ്് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മെകിസിക്കന്‍ മതിലിന് പണം അനുവദിക്കുമോയെന്ന് ചോദിക്കുകയും നല്‍കില്ലെന്ന് നാന്‍സി മറുപടി പറയുകയും ചെയ്തതതാണ് ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. ഇതേ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തി. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.

Tags:    

Similar News