ആക്രമണ സാധ്യത; പൗരന്മാരുടെ പാകിസ്താന്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യു എസ്

Update: 2025-03-09 10:36 GMT

വാഷിങ്ടണ്‍: പാകിസ്താനിലേക്ക് യാത്രചെയ്യുന്നതിന് പൗന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു എസ് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, നിയന്ത്രണരേഖ, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്ന പ്രവിശ്യകളിലേക്കുള്ള യാത്രയ്‌ക്കെതിരെയാണ് യു എസ് മുന്നറിയിപ്പ് നല്‍കുന്നത്. ഭീകരവാദവും സായുധ സംഘട്ടന സാധ്യതയും കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട യാത്രാ നിര്‍ദേശത്തില്‍ പറയുന്നത്.

പാകിസ്താനില്‍ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി നിര്‍ദേശത്തില്‍ പറയുന്നു. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരര്‍ക്ക് യു എസിലേക്കുള്ള യാത്ര പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 12-ന് ശേഷം വ്യക്തമാകും. മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട്, പിന്‍ഗാമി ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.