ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ മരണ വക്കില്‍; മുന്നറിയിപ്പുമായി യുഎന്‍

യുഎന്നിന്റെ 500 കോടി ഡോളറിന്റെ മാനുഷിക അപേക്ഷക്ക് ധനസഹായം നല്‍കാനും അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച സമ്പത്ത് വിട്ടുനല്‍കാനും സാമ്പത്തികസാമൂഹിക തകര്‍ച്ച തടയാന്‍ ബാങ്കിങ് സംവിധാനം ആരംഭിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് യുഎന്‍ ആവശ്യപ്പെട്ടു.

Update: 2022-01-14 10:13 GMT
കാബൂള്‍: യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്താനിലെ ദശലക്ഷക്കണക്കിന് വരുന്ന ജനം ജനം മരണത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി യുഎന്‍.

യുഎന്നിന്റെ 500 കോടി ഡോളറിന്റെ മാനുഷിക അപേക്ഷക്ക് ധനസഹായം നല്‍കാനും അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച സമ്പത്ത് വിട്ടുനല്‍കാനും സാമ്പത്തികസാമൂഹിക തകര്‍ച്ച തടയാന്‍ ബാങ്കിങ് സംവിധാനം ആരംഭിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് യുഎന്‍ ആവശ്യപ്പെട്ടു.

അതി ശൈത്യവും മരവിപ്പിച്ച സ്വത്തുക്കളും അഫ്ഗാന്‍ ജനതയുടെ നാശത്തിന് ഒരു പോലെ കാരണമാവുകയാണ്. ജീവനും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിന്, സമ്പത്ത് ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങളും വ്യവസ്ഥകളും ഈ അടിയന്തര സാഹചര്യത്തില്‍ നിര്‍ത്തിവെക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് പറഞ്ഞു. 20 വര്‍ഷത്തിന് ശേഷം നാറ്റോ, യുഎസ് സേനയുടെ അഫ്ഗാന്‍ പിന്മാറ്റത്തെ തുടര്‍ന്ന് ആഗസ്ത് മധ്യത്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ പാശ്ചാത്യ സഹായത്തെ ആശ്രയിച്ചുള്ള രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണ്.

Tags:    

Similar News