ആന്‍ഡമാനില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Update: 2021-08-03 03:51 GMT

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ ഭൂചലനമുണ്ടായി. അടുത്ത സമയങ്ങളിലായി രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6.27ന് പോര്‍ട്ട്‌ബ്ലെയറിലാണ് ആദ്യഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു തീവ്രത. തുടര്‍ന്ന് 7.21നായിരുന്നു അടുത്ത ഭൂചലനം.

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നതനുസരിച്ച് 4.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പം ചില ഭാഗങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, ആളുകള്‍ സുരക്ഷയ്ക്കായി പുറത്തേക്ക് ഓടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News