'ഇറാന്റെ ആണവ കേന്ദ്രം തകര്‍ത്തത് ഞാന്‍': ഹമാസിനെ നശിപ്പിച്ചാലേ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂവെന്നും ട്രംപ്

Update: 2025-08-18 17:08 GMT

വാഷിങ്ടണ്‍: ഹമാസിനെ നശിപ്പിച്ചാല്‍ മാത്രമേ ഗസയില്‍ ഹമാസിന്റെ തടവില്‍ കഴിയുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹമാസിന്റെ നാശം എത്രയും വേഗം സംഭവിക്കുന്നുവോ അത്രയും വിജയസാധ്യത കൂടുതലാണെന്നും ട്രംപ് പറഞ്ഞു.

''ഓര്‍ക്കുക, നൂറുകണക്കിന് ബന്ദികളെ ഇസ്രായേലിലേക്ക് മോചിപ്പിച്ച് വിട്ടയച്ചത് ഞാനാണെന്നും വെറും 6 മാസത്തിനുള്ളില്‍ 6 യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണെന്നും ട്രംപ് വീരവാദം മുഴമുക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളെ തകര്‍ത്തത് ഞാനാണ്. ജയിക്കാന്‍ വേണ്ടി കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുയെന്നും ട്രംപ് പറഞ്ഞു.