മഡുറോയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; പ്രസിഡന്റും ഭാര്യയും വിചാരണ നേരിടണം, വെനസ്വേല യു എസ് ഭരിക്കും

Update: 2026-01-03 17:30 GMT

വാഷിങ്ടണ്‍: യുഎസ് അറസ്റ്റു ചെയ്ത വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ മഡുറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലില്‍ എത്തിച്ചതെന്നും ട്രംപ് പറഞ്ഞു.

അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനോടാണ് ഈ ആക്രമണത്തെ ട്രംപ് ഉപമിച്ചത്. യുഎസ് വെനസ്വേലയില്‍ നടത്തിയതുപോലൊരു ആക്രമണം നടത്താന്‍ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.




Tags: