ഭൗതിക ശാസ്ത്ര നോബേൽ മൂന്ന് പേർക്ക്, ക്വാണ്ടം തിയറിയിലെ പഠനത്തിനും ആഗോളതാപനം പ്രവചിച്ചതിനും അംഗീകാരം

സക്യൂറോ മനാബെ, ക്ലോസേ ഹാസെൽമാൻ, ജിയോർജിയോ പാരിസി എന്നിവർക്കാണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചിരിക്കുന്നത്.

Update: 2021-10-05 14:42 GMT

സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബേൽ പുരസ്കാരം മൂന്ന് പേർ പങ്കിടും. സക്യൂറോ മനാബെ, ക്ലോസേ ഹാസെൽമാൻ, ജിയോർജിയോ പാരിസി എന്നിവർക്കാണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചിരിക്കുന്നത്.

ഭൗമാന്തരീക്ഷത്തിന്റെ ഭൗതിക മാതൃക അളന്നതിനും ആഗോളതാപനം വിശ്വസനീയമായി പ്രവചിച്ചതിനുമാണ് സക്യൂറോ മനാബെ, ക്ലോസെ ഹാസെൽമാൻ എന്നിവർക്ക് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം ഫീൽഡ് തിയറിയിൽ നടത്തിയ പഠനങ്ങൾക്കാണ് ജിയോർജിയോ പാരിസിക്ക് പുരസ്കാരം ലഭിച്ചത്.

സമ്മാനതുകയുടെ പകുതി തുക പാരിസിക്ക് ലഭിക്കും. ബാക്കിയുള്ള തുക മനാബെയും ഹാസെൽമാനും പങ്കിട്ടെടുക്കും.

Similar News