കൊവിഡ് പ്രതിസന്ധി: ഇത്തവണത്തെ മഗ്‌സസെ പുരസ്‌കാരങ്ങള്‍ റദ്ദാക്കി

ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പുരസ്‌കാരം മുടങ്ങുന്നത്. 1970, 1990 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരപ്രഖ്യാപനം മുടങ്ങിയത്.

Update: 2020-06-10 08:56 GMT

മനില: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ രമണ്‍ മഗ്‌സസെ പുരസ്‌കാരങ്ങള്‍ റദ്ദാക്കി. പുരസ്‌കാരം പ്രഖ്യാപിക്കുന്ന ഫിലിപ്പൈന്‍സ് ആസ്ഥാനമായ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പുരസ്‌കാരം ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പുരസ്‌കാരം മുടങ്ങുന്നത്. 1970, 1990 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരപ്രഖ്യാപനം മുടങ്ങിയത്.

1970ല്‍ സാമ്പത്തിക പ്രതിസന്ധി, 1990ല്‍ ഭൂകമ്പം എന്നിവയായിരുന്നു കാരണങ്ങള്‍. ഏഷ്യന്‍ സമാധാന നൊബേല്‍ എന്നാണ് മഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്. 1957 ല്‍ വിമാനാപകടത്തില്‍ മരിച്ച ഫിലിപ്പൈന്‍സ് പ്രസിഡന്റാണ് രമണ്‍ മാഗ്‌സസെ. അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സേവനം, പൊതുസേവനം, സാമൂഹിക നേതൃത്വം, പത്രപ്രവര്‍ത്തനം, സാഹിത്യം, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ആര്‍ട്‌സ് എന്നിവ അടക്കമുള്ള മേഖലകള്‍ തിരിച്ചാണ് പുരസ്‌കാരം നല്‍കിയിരുന്നത്. 

Tags:    

Similar News