സുനിത വില്യംസും വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു; ലാന്‍ഡിങ് തിയ്യതി പ്രഖ്യാപിച്ച് നാസ

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഒരുങ്ങുന്നു. മാര്‍ച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബോയിങ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.