'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്(വീഡിയോ)

Update: 2025-05-31 15:13 GMT
ദാവീദിന്റെ കല്ലുകള്‍ ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്(വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സേനയ്‌ക്കെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഗസ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേല്‍ സേനയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് റിപോര്‍ട്ട്. വെള്ളിയാഴ്ച ഗസാ മുനമ്പിലുട നീളംനടത്തിയ സൈനിക നടപടിക്ക് 'ദാവീദിന്റെ കല്ലുകള്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബുള്‍ഡോസറിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് ഇസ്രായേലി സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഒരാക്രമണം.

അല്‍ ഖസ്സം ബ്രിഗേഡിന്റെ വെടിയേറ്റ സൈനികന്‍ വീഴുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു കൂട്ടം ഇസ്രായേല്‍ സേനയ്‌ക്കെതിരേ സ്‌ഫോടകവസ്തുക്കള്‍ എറിയുന്നതും അവ പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും സമാന ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേല്‍ നടത്തുന്ന ഗിഡിയോണ്‍ രഥങ്ങള്‍ എന്ന അധിനിവേശ ഓപ്പറേഷന് മറുപടിയാണ് ദാവീദിന്റെ കല്ലുകള്‍.

Tags:    

Similar News