ഇസ്രായേലിനെ കായികമേഖലയില്‍ നിന്ന് വിലക്കണം: സ്പാനിഷ് മന്ത്രി, സൈക്ലിങ് ട്രാന്റ് ടൂറിലെ ഇസ്രായേല്‍ ടീമിനെതിരേ വന്‍ പ്രതിഷേധം

Update: 2025-09-11 17:53 GMT

മാഡ്രിഡ്: ഇസ്രായേലിനെ എല്ലാ കായിക ഇനങ്ങളില്‍ നിന്നും വിലക്കണമെന്ന് സ്പാനിഷ് സ്‌പോര്‍ട്‌സ് മന്ത്രി പിലാര്‍ അലെഗ്രിയ.ഇസ്രായേലിന്റെ ഫലസ്തീനിലെ ആക്രമണം വംശഹത്യയാണെന്നും മന്ത്രി പറഞ്ഞു. ഭയാനകമായ ഒരു കൂട്ടക്കൊലയാണ് നാം ദിനംപ്രതി കാണുന്നത്. അന്താരാഷ്ട്ര ഫെഡറേഷനുകളും കമ്മിറ്റികളും ഇസ്രായേലിനെ പൂര്‍ണമായും വിലക്കേണ്ടതുണ്ട്. ഉക്രെയ്‌നെതിരായ യുദ്ധത്തെ തുടര്‍ന്ന് റഷ്യയെ വിലക്കിയത് പോലെ ഇസ്രായേലിനെയും വിലക്കണം. എന്തുകൊണ്ട് രണ്ടുതരം നീതി നടക്കുന്നതെന്നും മന്ത്രി ഒരു സ്വകാര്യ റേഡിയോക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.


 സ്‌പെയിനില്‍ നടക്കുന്ന സൈക്ലിങ് ഗ്രാന്റ് ടൂറില്‍ ഇസ്രായേല്‍ പ്രീമിയര്‍ ടെക് എന്ന ടീം പങ്കെടുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാം ജനങ്ങള്‍ വന്‍ പ്രതിഷേധപ്രകടനങ്ങള്‍ ഇസ്രായേല്‍ ടീമിനെതിരേ നടത്തിയിരുന്നു. പ്രീമിയര്‍ ടെക് ടീമിനെ ബഹിഷ്‌കരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ലോക സൈക്ലിങ് ഫെഡറേഷന്റെ കീഴിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഇക്കാരണത്താല്‍ സ്‌പെയിനിന ഏകകണ്ഠമായി തീരുമാനം എടുക്കാന്‍ ആവില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി.


  ഇസ്രായേല്‍ ടീം പങ്കെടുക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു താല്‍പ്പര്യമില്ലെന്നും മന്ത്രി അറിയിച്ചു.ഉടന്‍ ഇസ്രായേല്‍ ടീമിനെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌പെയിനിലെ പ്രതിഷേധത്തെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റിന് വന്‍ സുരക്ഷയാണുള്ളത്. ഇസ്രായേല്‍-പ്രീമിയര്‍ ടെക് എന്നത് ശതകോടീശ്വരന്‍ ഇസ്രായേലി-കനേഡിയന്‍ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ സില്‍വന്‍ ആഡംസിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്ഥാപനമാണ്,





Tags: