ഓസ്ട്രിയയില്‍ ഹൈസ്‌കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

Update: 2025-06-10 14:41 GMT

വിയന്ന: ഓസ്ട്രിയയിലെ ഒരു ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്.

മരിച്ചവരില്‍ വിദ്യാര്‍ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ചില റിപോര്‍ട്ടുകളില്‍ അക്രമിയെ വധിച്ചു എന്നും പറയുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പോലിസ് അറിയിച്ചു.

സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ടതായും പോലിസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.




Tags: