മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം ചുമത്തി ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍

Update: 2025-06-01 08:41 GMT

ധക്ക: 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമര്‍ത്തലുകളില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍. പങ്കാരോപിച്ച് ഹസീനക്കും രണ്ട് മുതിര്‍ന്ന് ഉദ്ദ്യോഗസ്ഥര്‍ക്കും എതിരേ ഔദ്ദ്യോഗികമായി കുറ്റം ചുമത്തി.സംസ്ഥാന സുരക്ഷാ സേനയ്ക്കും അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്കും അനുബന്ധ ഗ്രൂപ്പുകള്‍ക്കും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹസീന 'നേരിട്ട് ഉത്തരവിട്ടു' എന്നാണ്് അന്വേഷണ റിപോര്‍ട്ടില്‍ ഉള്ളത്. 'ഈ കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നു,' വീഡിയോ തെളിവുകളും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം വ്യക്തമാക്കി.കേസില്‍ 81 പേരെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഉണ്ടായ അടിച്ചമര്‍ത്തലുകളില്‍ ഏകദേശം 1,500 പേര്‍ കൊല്ലപ്പെടുകയും 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് താജൂല്‍ ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.





Tags: