സൗദി ഉപപ്രതിരോധ മന്ത്രി, അമേരിക്കന്‍ അംബാസഡര്‍ സ്ഥാനങ്ങളില്‍ പുതിയ നിയമനം

സല്‍മാന്‍ രാജാവ് കെയ്‌റോയിലായതിനാല്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് രാജവിജ്ഞാപനമിറക്കിയത്.

Update: 2019-02-24 08:45 GMT
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡറും സല്‍മാന്‍ രാജാവിന്റെ സഹോദരനുമായ ഖാലിദ് ബിന്‍ സല്‍മാനെ സൗദി ഉപപ്രതിരോധ മന്ത്രിയായി നിയമിച്ചു. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി റീമ ബിന്‍ത് ബന്‍ദറിനെ അമേരിക്കന്‍ അംബാസഡറായും നിയമിച്ചു. നേരത്തെ റോയല്‍ സൗദി എയര്‍ഫോഴ്‌സില്‍ രണ്ടാം ഉപസേനാധിപതിയായിരുന്നു ഖാലിദ് ബിന്‍ സല്‍മാന്‍. അതിനു ശേഷമാണ് അമേരിക്കന്‍ അംബാസഡറായി നിയമിതനായത്. സല്‍മാന്‍ രാജാവ് കെയ്‌റോയിലായതിനാല്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് രാജവിജ്ഞാപനമിറക്കിയത്.

മുന്‍ സൗദി അംബാസഡറായിരുന്ന അമീര്‍ ബന്‍ദര്‍ ബിന്‍ സുല്‍ത്താന്റെ മകളാണ് റീമ ബന്‍ദര്‍. സൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ റീമ പഠിച്ചതും വളര്‍ന്നതും അമേരിക്കയിലായിരുന്നു. അമേരിക്കയില്‍ നിന്ന് മ്യൂസിയോളജിയില്‍ ബിരുദം നേടിയ റീമ സൗദിയില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയായ വനിത കൂടിയാണ്. സൗദിയുടെ ആദ്യ വനിതാ അംബാസഡര്‍ എന്ന പദവിയും അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

വിമത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദിക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.സൗദിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യം അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ പാകിസ്താന്‍, ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സല്‍മാന്‍ രാജാവ് സന്ദര്‍ശിച്ചിക്കുകയും സൗഹൃദം ശക്തിപ്പെടുത്തുകയും സഹകരണനിക്ഷേപ കരാരുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ജമാല്‍ ഖഷഗ്ജിയുടെ കൊലപാതക അരോപണത്തിന്ന് ശേഷം ലോകരാജ്യങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News