സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും കൂടിക്കാഴ്ച നടത്തി
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ച നടത്തി. റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍ ഹോട്ടലില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഹരിത ഉച്ചകോടിയോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഉച്ചകോടിയുടെ അജണ്ട സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഇരുവരും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.