റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉടന്‍ മരിക്കും; അതോടെ എല്ലാം അവസാനിക്കും: സെലന്‍സ്‌കി

Update: 2025-03-27 17:23 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പുടിന്റെ മരണം ഉടന്‍ സംഭവിക്കുമെന്നും റഷ്യ യുക്രെയ്ന്‍ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

പുടിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്താണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. മരണത്തെ പുടിന്‍ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഉടന്‍ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ എല്ലാം അവസാനിക്കും. സെലെന്‍സ്‌കി പറഞ്ഞു.

മരണം വരെ അധികാരത്തില്‍ തുടരുമെന്നാണ് പുടിന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ യുക്രെനില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.







Tags: