സൈനിക നടപടിയുടെ ആദ്യഘട്ടം പൂർണതയോട് അടുത്തതായി റഷ്യ
യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രെയ്നിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായി പ്രഖ്യാപനം സൂചിപ്പിക്കുന്നു.
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് റഷ്യ അവകാശപ്പെടുന്നു.
യുക്രെയ്നിലെ സൈനിക നടപടിയുടെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായെന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയെ പൂർണമായും മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രെയ്നിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായി പ്രഖ്യാപനം സൂചിപ്പിക്കുന്നു.
കിഴക്കൻ യുക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള രണ്ട് "സ്വതന്ത്ര" പ്രദേശങ്ങളിലൊന്നായ ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ 93 ശതമാനം പ്രദേശങ്ങളും മോചിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞതായി ടാസ് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച യുക്രെയ്നിയൻ നഗരമായ മരിയോപോളിലെ ഒരു തിയേറ്ററിൽ ബോംബ് സ്‌ഫോടനത്തിൽ 300 ഓളം പേർ മരിച്ചെന്ന് കരുതുന്നതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.