ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി

ലിമയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്.

Update: 2019-08-28 06:08 GMT

ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ലിമയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങളുള്ളത്. എല്‍നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇവര്‍ കുട്ടികളെ ബലിനല്‍കിയതെന്നാണ് വിവരം.

                            തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോയ്ക്കാവും. 15ാം നൂറ്റാണ്ടില്‍ ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ബലി ചെയ്യപ്പെട്ടവരില്‍ കൂടുതലും 4 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണെന്നാണ് റിപോര്‍ട്ടുകള്‍. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം തുടങ്ങിയത്.


Tags: