യുക്രെയ്നിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്‌സൈറ്റ് ( http://qatarairways.com ) സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
ദോഹ: റഷ്യന്‍ വ്യോമാക്രമണത്തിന്റെയും നിലവിലെ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ യുക്രെയ്നിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്‌സ്. യുക്രെയ്നിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്‌സൈറ്റ് ( http://qatarairways.com ) സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.
All Qatar Airways flights to Ukraine have been temporarily suspended. We continue to closely monitor developments. Impacted passengers should visit My Trip at https://t.co/1T0MS4AJnD for available options.
— Qatar Airways (@qatarairways) February 24, 2022
റഷ്യന്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ പുലര്‍ച്ചയോടെ തന്നെ എയര്‍ട്രാഫിക് സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി യുക്രെയ്ന്‍ സ്റ്റേറ്റ് എയര്‍ ട്രാഫിക് സര്‍വീസ് എന്റര്‍പ്രൈസ് അറിയിച്ചിരുന്നു. തങ്ങളുടെ പൗരന്മാരോട് യുക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
