ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുന്നു

നാല് മാസമായി പ്രതിഷേധം തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ മാത്രം പാരീസില്‍ പ്രകടനം നടത്തിയത്.

Update: 2019-03-17 04:48 GMT

പാരിസ്: ഫ്രാന്‍സില്‍ വീണ്ടും പ്രതിഷേധം തുടരുന്നു. ഇന്ധന വില വര്‍ധനവിനെതിരെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണിന്റെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ മാത്രം പാരീസില്‍ പ്രകടനം നടത്തിയത്. നാല് മാസമായി പ്രതിഷേധം തുടരുന്നു. നിരവധി പ്രതിഷേധക്കാരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. അതേസമയം മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റ്‌നര്‍ പൊലിസിനോട് ആഹ്വാനം ചെയ്തിട്ടുണ്ട്.







Tags: