ബ്രിട്ടീഷ് രാജകുമാരനും കുടുംബവും രാജകീയ പദവികള്‍ ഉപേക്ഷിച്ചു

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹികമാധ്യമങ്ങളിലൂടെ ഇവര്‍ അഭിപ്രായപ്പെട്ടത്.

Update: 2020-01-19 04:20 GMT

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിച്ചു. കൂടാതെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇവര്‍ ഉപേക്ഷിച്ചു. രാജകീയ പദവികള്‍ ഉപേക്ഷിച്ച ഇവര്‍ കാനഡയില്‍ താമസിക്കാനാണ് തീരുമാനം.

ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജീകയ പദവികളും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഇവരുടെ ആവശ്യം ഔദ്യോഗികമായി തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് ഇന്നലെ പുറത്തിറക്കി.

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹികമാധ്യമങ്ങളിലൂടെ ഇവര്‍ അഭിപ്രായപ്പെട്ടത്.

നിരവധി മാസത്തെ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് അവര്‍ തീരുമാനത്തിലെത്തിയതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.

'മാസങ്ങളോളം ആലോചിച്ചാണ് തീരുമാനം എടുത്തത്. രാജകീയ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് സാമ്പത്തികമായി സ്വാതന്ത്രനാകാനാണ് തീരുമാനം. ഇനി അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിതം ചെലവഴിക്കും. മകന്‍ ആര്‍ച്ചിയെ രാജകീയ പാരമ്പര്യത്തില്‍ വളര്‍ത്തും'. ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു. രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടിയോളമാണ്. ഇതും ഹാരി മേഗന്‍ ദമ്പതികള്‍ വേണ്ടെന്ന് വച്ചു.




Tags:    

Similar News