ബോണ്ടി ബീച്ചിലേക്ക് പാഞ്ഞ കാര്‍ പോലിസ് ഇടിച്ചുവീഴ്ത്തി, ഏഴ് പേര്‍ പിടിയില്‍
സിഡ്‌നി: ബോണ്ടി ബീച്ചില്‍ 15 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദികളുടെ വെടിവെയ്പ്പിനു പിന്നാലെ നാലു ദിവസത്തിനു ശേഷം ബോണ്ടി ബീച്ചിലേക്കു കുതിച്ചുപാഞ്ഞ കാറുകള്‍ പോലിസ് തടഞ്ഞു. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംശയാസ്പദമായ രീതിയില്‍ പോവുകയായിരുന്ന രണ്ട് കാറുകള്‍ തടഞ്ഞത്. ഇതില്‍ നിര്‍ത്താതെ പോയ ഒരു കാറിനെ പോലിസ് വാഹനം ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു.
ബോണ്ടി ബീച്ചിലെ അക്രമത്തിനു നാല് ദിവസത്തിനു ശേഷമാണ് ഈ സംഭവം. ഏഴു പേരെ പിടികൂടിയിട്ടുണ്ട്. ഇവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഡ്‌നി നഗരത്തിനടുത്തുള്ള ലിവര്‍പൂളിലാണ് സംഭവം. 'സിഡ്‌നിയിലെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ലിവര്‍പൂളിലെ ജോര്‍ജ് സ്ട്രീറ്റിലാണ് പോലിസ് ഓപ്പറേഷന്‍ നടന്നത്. അക്രമ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് രണ്ട് കാറുകള്‍ തടഞ്ഞു.
ഹിറ്റ്ലറുടെ വംശഹത്യ അതിജീവിച്ച 87 വയസ്സുള്ളയാളും 10 വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടെ 15 പേരെയാണ് ബോണ്ടി ബീച്ചില്‍ കൊല്ലപ്പെട്ടത്.