പാപുവ ന്യൂ ഗിനിയയില്‍ ഭൂചലനം

Update: 2021-12-25 02:12 GMT

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. താരി പട്ടണത്തിന് പടിഞ്ഞാറ് 66 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടുകളില്ല. റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഭൂകമ്പപരമായി സജീവമായ ഒരു മേഖലയിലാണ് പാപുവ ന്യൂ ഗിനിയ സ്ഥിതിചെയ്യുന്നത്. കൂടാതെ ശക്തമായ ഭൂചനങ്ങള്‍ ഇവിടെ പതിവായി അനുഭവപ്പെടുന്നുണ്ട്.

Tags:    

Similar News