പാക് ക്രിക്കറ്റ് ടീമിനെ പിരിച്ചുവിടണം; ആരാധകന്‍ കോടതിയില്‍

Update: 2019-06-19 15:33 GMT

ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് ടീമിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു പാക് കോടതിയില്‍ ഹരജി. ലോകകപ്പില്‍ ഇന്ത്യയോടു തോറ്റ പാക് ടീമിനെ ഇനി കളിക്കാന്‍ അനുവദിക്കരുതെന്നും ടീമിനെയും സെലക്ഷന്‍ കമ്മിറ്റിയെയും പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ട് പഞ്ചാബ് സിവില്‍ കോടതിയിലാണ് പാക് ആരാധകന്‍ ഹരജി ഫയല്‍ ചെയ്തത്.

പരാതി നല്‍കിയ ആരാധകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 89 റണ്‍സിനാണ് ലോകകപ്പില്‍ പാക്കിസ്താന്‍ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയത്. 

Tags: