ഗൂഗിളില്‍ മാതാപിതാക്കളുടെ വീട് തിരഞ്ഞു; കിട്ടിയത് മരിച്ചു പോയ അച്ഛന്റെ ഫോട്ടോ
ജപ്പാന് സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ഫോട്ടോയുള്‍പ്പെടെ ഈ വിവരം ഷെയര്‍ ചെയ്തത്.
ടോക്യോ: ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരഞ്ഞ യുവാവിന് ലഭിച്ചത് മരണപ്പെട്ട അച്ഛന്റെ ചിത്രം. ഏഴ് വർഷം മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്ക്കുന്ന ഫോട്ടോയാണ് ഗൂഗിള്‍ എര്‍ത്ത് നൽകി അദ്ദേഹത്തെ ഞെട്ടിച്ചത്.
ജപ്പാന് സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ഫോട്ടോയുള്‍പ്പെടെ ഈ വിവരം ഷെയര്‍ ചെയ്തത്. റോഡരികില്‍ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛന് നില്‍ക്കുന്നത്. തീര്‍ച്ചയായും അത് അമ്മയെ കാത്തുള്ള നില്പാണെന്ന് ഇയാള്‍ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാള്‍ ഓര്‍ക്കുന്നു.
'ഏഴ് വര്‍ഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു' എന്ന് കുറിച്ചാണ് യുവാവ് ഫോട്ടോ ഷെയര്‍ ചെയ്തത്. ജനുവരി നാലിന് പങ്കു വെച്ച ഗൂഗിള്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേര് പോസ്റ്റ് റീട്വീറ്റ് ചെയ്തു.