തെല്‍ അവീവ്: ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ ഒന്‍പത് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലി പട്ടണമായ ബെയ്റ്റ് ഷെമെഷില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും, 28 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേലിന്റെ ആകെ മരണസംഖ്യ 10 ആയി ഉയര്‍ന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തിനിടെ തെല്‍ അവീവിലെ ഒരു സ്ത്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.