കൊവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലാന്‍ഡ്

രാജ്യത്ത് തിങ്കളാഴ്ച പുതിയ കൊവിഡ് കേസുകളൊന്നുംതന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.

Update: 2020-09-22 03:15 GMT

ക്രൈസ്റ്റ് ചര്‍ച്ച്: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കൊവിഡ് കേസുകളൊന്നുംതന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.

അതേസമയം, കൊവിഡ് വ്യാപനമുണ്ടായിരുന്ന വലിയ നഗരമായ ഓക്ക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ലെവല്‍ 2 അലര്‍ട്ടിലേക്ക് ഓക്ക്‌ലാന്‍ഡ് നീങ്ങും. ഓക്ക്ലാന്‍ഡില്‍ ആളുകള്‍ ഒത്തുചേരുന്നവരുടെ എണ്ണം പരമാവധി 10ല്‍നിന്ന് 100 ആക്കി വര്‍ധിപ്പിക്കും. ഓക്ക്‌ലാന്‍ഡിലെ നിയന്ത്രണം നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് ആത്മവിശ്വാസമുണ്ട്. എങ്കിലും ഓക്ക്‌ലന്‍ഡില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വരുംദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാവും ഓക്‌ലാന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ജസീന്ദ ആന്‍ഡേന്‍ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ആഗസ്തില്‍ കൊവിഡിന്റെ രണ്ടാം വരവോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 25 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 62 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ 33 എണ്ണം സമ്പര്‍ക്കമാണ്. 29 കേസുകള്‍ മടങ്ങിയെത്തിയ യാത്രക്കാരില്‍നിന്ന് റിപോര്‍ട്ട് ചെയ്തതാണ്.

Tags:    

Similar News