ന്യൂസിലാന്‍ഡില്‍ കാട്ടുതീ പടരുന്നു; 3000ത്തോളം പേര്‍ പലായനം ചെയ്തു

സൈന്യവും പോലിസും വോളന്റിയര്‍മാരും നൂറുകണക്കിന് വളണ്ടിയര്‍മാരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു

Update: 2019-02-11 04:45 GMT

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡില്‍ ദക്ഷിണ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിനോടകം 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തു. ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പടര്‍ന്നത്. സൈന്യവും പോലിസും വോളന്റിയര്‍മാരും നൂറുകണക്കിന് വളണ്ടിയര്‍മാരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

23 ഹെലികോപ്ടറുകളും മൂന്നു വിമാനങ്ങളും 155 അഗ്‌നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടരുന്നത് തടയാനായില്ല. ഇതിനേ തുടര്‍ന്ന് 3000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തു. മറ്റുചിലര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയേക്കും. ഏകദേശം 70000ത്തോളം പേര്‍ കാട്ടുതീ ബാധിത മേഖലയില്‍ ഉണ്ടെന്നാണ് റിപോര്‍ട്ട്.




Tags:    

Similar News