നേപ്പാള്‍ സംഘര്‍ഷം; കാഠ്മണ്ഡുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളും അധ്യാപകരും സുരക്ഷിതര്‍

Update: 2025-09-10 07:20 GMT

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്നുവരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍.മുളന്തുരുത്തിയിലുള്ള നിര്‍മ്മല കോളേജിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ കഴിയുകയാണ്. നിലവില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് ഉടന്‍ തിരികെ എത്താന്‍ കഴിയില്ല.

അസിസ്റ്റന്റ് പ്രൊഫസറായ ലാലു പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നാം തിയ്യതി കാദംബരി മെമ്മോറിയല്‍ കോളജില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് പ്രൊഫസര്‍ ലാലു പി. ജോയി സ്ഥിരീകരിച്ചു. കൂടാതെ സംഘര്‍ഷാവസ്ഥയുടെ ദൃശ്യങ്ങള്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.




Tags: