യൂറോപ്പില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50 ദശലക്ഷം പിന്നിട്ടു

Update: 2021-04-29 01:35 GMT

പാരീസ്: 2019 ഡിസംബറില്‍ കൊറോണ വൈറസ് ചൈനയില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ യൂറോപ്പില്‍ 50 ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി എഎഫ്പിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 52 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 50,021,615 കേസുകളാണു രേഖപ്പെടുത്തിയത്. ഇതില്‍ 1,382,000 കേസുകള്‍ കഴിഞ്ഞ ഏഴു ദിവസങ്ങളിലാണെന്നതാണ് ശ്രദ്ധേയം. പ്രതിദിന ശരാശരി 197,400 കേസുകളാണ്.

    പല യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദിവസേനയുള്ള കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് റിപോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി കൊവിഡ് -19 ന്റെ വ്യാപനം തടയാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ ക്രമേണ നീക്കം ചെയ്യുകയാണ്. ഉദാഹരണത്തിന് ഏപ്രില്‍ 12ന് ബ്രിട്ടന്‍ അനിവാര്യ ബിസിനസുകളും റീട്ടെയില്‍ ഡോര്‍ കഫേകളും വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. ഇപ്പോള്‍ പ്രതിദിനം ശരാശരി 2,300 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

    രാജ്യവ്യാപകമായി ലോക്ക്ഡൗണും വന്‍തോതിലുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമും ഡിസംബര്‍ തുടക്കത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്ക് ഒരു ഡോസ് അനുവദിച്ചു. ബാറുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാശാലകള്‍, തിയേറ്ററുകള്‍ എന്നിവ ഭാഗികമായി തുറക്കുന്നതിനും ഇറ്റലി അംഗീകാരം നല്‍കി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രഖ്യാപിത കേസുകള്‍ 5.5 ദശലക്ഷത്തിലധികമുള്ള ഫ്രാന്‍സില്‍ പുതിയ അണുബാധകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി.

    അതേസമയം, സൈപ്രസില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം നിവാസികള്‍ക്ക് 651 പുതിയ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഎഫ്പി സമാഹരിച്ച കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളിയാഴ്ച മെഡിറ്ററേനിയന്‍ ദ്വീപ് രണ്ടാഴ്ചത്തെ പുതിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് -19 കേസുകളില്‍ ഏകദേശം മൂന്നിലൊന്ന് യൂറോപ്പിലാണുള്ളത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ പുതിയ കേസുകള്‍ വെറും 24 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

    പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം യൂറോപ്പില്‍ 1,060,900 ല്‍ അധികം ആളുകള്‍ മരണപ്പെട്ടു. എന്നാല്‍ നിലവിലെ പ്രതിദിന കണക്ക് 3,600 ആണ്. ഏപ്രില്‍ പകുതിയോടെ മരണനിരക്ക് കുറഞ്ഞതായാണ് കണക്കാക്കുന്നത്.

More Than 50 Million Covid Cases In Europe: Report


Tags:    

Similar News