കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി

Update: 2019-05-05 09:05 GMT

കിന്‍സാഷ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലധികമായെന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. കോംഗോ ആരോഗ്യമന്ത്രി ഓളി ഇലുങ്ക ഈ കണക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്. ഇതുവരെ ഒരുലക്ഷം പേര്‍ക്ക് കോംഗോയില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധമരുന്ന് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയും ഈ ദുരന്തം നേരിടേണ്ടിവരുന്നതായും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

2014-2016 വര്‍ഷത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് പിടിപെട്ട് 11,300 പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ഇത്രയേറെ പേര്‍ എബോള ബാധിച്ച് മരിക്കുന്നത് കോംഗോയിലാണ്. 1976ല്‍ സുദാനിലാണ് ആദ്യമായി എബോള റിപോര്‍ട്ട് ചെയ്തത്. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കുന്ന വൈറസാണ് എബോള.

Tags:    

Similar News

ഇബോള ഭീഷണി