മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ് ലൈന്‍ സ്‌ഫോടനം: മരണം 79 ആയി

76 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ് കമ്പനിയുടെ പൈപ്പ് ലൈന്‍ വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപ്പിടിത്തമുണ്ടാവുകയുമായിരുന്നു. മെക്‌സിക്കോ സിറ്റിക്ക് 100 കിലോമീറ്റര്‍ വടക്കാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തവും ആളപായവുമുണ്ടായത്. പൈപ്പ് ലൈനില്‍ അനധികൃമായുണ്ടാക്കിയ ടാപ്പിലൂടെ ചോര്‍ന്നൊഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ പോയ പ്രദേശവാസികളാണ് അപകടത്തില്‍പെട്ടത്.

Update: 2019-01-21 03:00 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ അനധികൃത ഇന്ധന പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. 76 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ് കമ്പനിയുടെ പൈപ്പ് ലൈന്‍ വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപ്പിടിത്തമുണ്ടാവുകയുമായിരുന്നു. മെക്‌സിക്കോ സിറ്റിക്ക് 100 കിലോമീറ്റര്‍ വടക്കാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തവും ആളപായവുമുണ്ടായത്. പൈപ്പ് ലൈനില്‍ അനധികൃമായുണ്ടാക്കിയ ടാപ്പിലൂടെ ചോര്‍ന്നൊഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ പോയ പ്രദേശവാസികളാണ് അപകടത്തില്‍പെട്ടത്.

ഇന്ധനക്ഷാമം മൂലം ജനങ്ങള്‍ പൈപ്പ് ലൈനുകളില്‍നിന്നും ടാങ്കറുകളില്‍നിന്നും മോഷണം നടത്തുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളര്‍ വരുമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചത്. സംഭവത്തില്‍ പ്രസിഡന്റ് ആന്‍ഡ്രിയാസ് മാനുവല്‍ ലോപസ് ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News