മെക്‌സിക്കോയുടെ മയക്കുമരുന്ന് രാജാവ് എല്‍ ചാപ്പോ ഗുസ്മാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

കൊക്കെയിന്‍, ഹെറോയിന്‍ എന്നീ മാരകമായ മയക്കുമെന്ന് വന്‍തോതില്‍ കടത്തിയതിനും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചതിനും കള്ളപ്പണ ഇടപാട് നടത്തിയതിനുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരേ കോടതി കണ്ടെത്തിയത്. 11 ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്.

Update: 2019-02-15 10:51 GMT

അമേരിക്ക: മെക്‌സിക്കോയുടെ മയക്കുമരുന്ന് രാജാവ് 'എല്‍ ചാപ്പോ' എന്നറിയപ്പെടുന്ന ജോവാക്കിം ഗുസ്മാനെ അമേരിക്കന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊക്കെയിന്‍, ഹെറോയിന്‍ എന്നീ മാരകമായ മയക്കുമെന്ന് വന്‍തോതില്‍ കടത്തിയതിനും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചതിനും കള്ളപ്പണ ഇടപാട് നടത്തിയതിനുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരേ കോടതി കണ്ടെത്തിയത്. 11 ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്.

മെക്‌സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമായ സിനോള കാര്‍ട്ടെലിന്റെ തലവനാണ് എല്‍ ചാപ്പോ ഗുസ്മാന്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരേ ചുമത്തിയത്. മെക്‌സിക്കോയിലെ ജയിലില്‍നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ഗുസ്മാന്‍ 2016 ജനുവരിയില്‍ വീണ്ടും അറസ്റ്റിലാവുകയും 2017 ല്‍ അമേരിക്കയിലേക്ക് നാടുകടത്തുകയും ചെയ്തു. അമേരിക്കയിലേക്ക് ഏറ്റവുമധികം മയക്കുമരുന്നെത്തിക്കുന്ന സംഘടനയായ സിനാലോവ ഡ്രഗ് കാര്‍ട്ടല്‍ നിയന്ത്രിച്ചിരുന്നത് ഗുസ്മാനായിരുന്നുവെന്ന് പറയപ്പെടുന്നു.

11 ആഴ്ച നീണ്ട വിചാരണയ്ക്കുശേഷമാണ് അമേരിക്കന്‍ കോടതി ഗുസ്മാനെ കുറ്റക്കാരനായി വിധിച്ചത്. നൂറുകണക്കിന് ടണ്‍ കൊക്കെയിന്‍ അമേരിക്കയിലെത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുസ്മാന്റെ ഡ്രഗ് കാര്‍ട്ടലാണ്. കാലക്രമേണ അമേരിക്കയിലേക്ക് ഏറ്റവുമധികം മയക്കുമരുന്നെത്തിക്കുന്ന സംഘമായി ഇത് മാറുകയും ചെയ്തു. സിനിമാ കഥകളെ വെല്ലുന്ന ഗാങ്സ്റ്റര്‍ ജീവിതം നയിച്ച ഇയാള്‍ 2009ല്‍ ഫോബ്‌സ് മാസിക തയ്യാറാക്കുന്ന അതിസമ്പന്നരുടെ പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുസ്മാന്‍ മയക്കുമരുന്നുകടത്ത് മാത്രമല്ല, മയക്കുമരുന്നിനെതിരായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിട്ടുണ്ട്.








Tags: