ബാലിയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം; ബാലിയിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

Update: 2025-06-18 12:19 GMT
ബാലിയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം; ബാലിയിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദിന്‍പാസര്‍: അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലിയിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി. കിഴക്കന്‍ നുസ ടെങ്കാരയില്‍ ആണ് അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന പ്രദേശത്തെ വിമാനത്താവളം അടച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് ആദ്യ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായത്. 6.84 മൈല്‍ ഉയരത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറി ഉണ്ടായിരുന്നു.




Similar News