ലൈവ് റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍ (വീഡിയോ)

സംഭവത്തില്‍ ജോര്‍ജിയ സ്‌റ്റേറ്റ്‌ബോറോ സ്വദേശിയായ തോമസ് കാലവേ (43) എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം സാവന്ന പാലത്തില്‍നിന്ന് തല്‍സമയം മാരത്തണ്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു അലക്‌സ് ബൊസാര്‍ജാന്‍.

Update: 2019-12-15 05:44 GMT

ജോര്‍ജിയ: തല്‍സമയ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ പിടിയില്‍. ജോര്‍ജിയയിലെ എന്‍ബിസിയുടെ WSAV ടിവിയിലെ അലക്‌സ് ബൊസാര്‍ജിയ്‌ക്കെതിരേയാണ് കൃത്യനിര്‍വഹത്തിനിടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ജോര്‍ജിയ സ്‌റ്റേറ്റ്‌ബോറോ സ്വദേശിയായ തോമസ് കാലവേ (43) എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം സാവന്ന പാലത്തില്‍നിന്ന് തല്‍സമയം മാരത്തണ്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു അലക്‌സ് ബൊസാര്‍ജാന്‍. തല്‍സമയദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ കാമറയിലേക്ക് നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് ഓടിവന്ന് ബൊസാര്‍ജാനോട് മോശമായ രീതിയില്‍ കയറിപിടിച്ചത്.

തുടര്‍ന്ന് അവര്‍ ഒരുനിമിഷം സ്തംഭിച്ചുനിന്നെങ്കിലും തന്റെ ജോലി തുടരുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ബൊസാര്‍ജാന്‍തന്നെ സാമൂഹികമാധ്യമങ്ങിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യവും അവര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. നിങ്ങള്‍ എന്നെ കയറിപിടിച്ചു പരസ്യമായി അപമാനിച്ചു, സ്ത്രീകള്‍ക്ക് നേരേ ജോലിസ്ഥലത്തോ മറ്റെവിടെയാണെങ്കിലുമോ ഇത്തരത്തില്‍ അതിക്രമങ്ങളുണ്ടാവാന്‍ പാടില്ല. സ്ത്രീകളോട് കുറച്ചുകൂടി നന്നായി പെരുമാറൂ- എന്നാണ് ബൊസാര്‍ജാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തോമസ് കാലവേ ബൊസാര്‍ജാന്റെ ചാനലില്‍ നേരിട്ടെത്തി കാമറയിലൂടെ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. 

Tags:    

Similar News