മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് യുവാവും മകനും മരിച്ചു

റിയാദിലെത്തുന്നതിന് 350 കിലോമീറ്റര്‍ അകലെ അല്‍വാദിയിലാണ് അപകടമുണ്ടായത്.

Update: 2020-02-03 11:08 GMT

മക്ക: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് യുവാവും മകനും മരിച്ചു. മാഹി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. റിയാദിലെത്തുന്നതിന് 350 കിലോമീറ്റര്‍ അകലെ അല്‍വാദിയിലാണ് അപകടമുണ്ടായത്. മാഹി സ്വദേശി ഷമീമും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ മൂന്നുവയസ്സുള്ള മകനുമാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ കുടുംബസമേതം ഉംറ നിര്‍വഹിച്ചുമടങ്ങിവരികയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുകുട്ടികള്‍ക്ക് പരിക്കുണ്ട്. 

Tags:    

Similar News