മെയ്ഡ് ഇന്‍ സഊദിയ്യ; പ്രയാണത്തിലാണ് തങ്ങളെന്ന് സൗദി വ്യവസായ മന്ത്രി

ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തൃപ്തി നല്‍കുന്ന നിലയില്‍ ഗുണ നിലവാര മുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലറക്കുകയാണ് ലക്ഷ്യം.

Update: 2020-08-23 11:10 GMT

ദമ്മാം: മെയ്ഡ് ഇന്‍ സഊദിയ്യ എന്ന പേരില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന പദ്ധതി പുരോഗമിക്കുന്നതായി സഊദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖരീഫ് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തൃപ്തി നല്‍കുന്ന നിലയില്‍ ഗുണ നിലവാര മുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലറക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ യുവജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. വിദേശ നിക്ഷേപകര്‍ക്ക് മുമ്പില്‍ വലിയ സാധ്യകളാണ് വരുന്നത്.

കൊവിഡ് പ്രതിരോധിക്കുന്നതിന്നായി സഊദിയില്‍ 5 ലക്ഷ മാസ്‌കുകളാണ് ദിവസേസന ഉത്പാദിപ്പിച്ച് വിപണിയിലറക്കിയത്. എന്നാല്‍ സൗദിയുടെ ഉല്‍പാദനം ഇപ്പോള്‍ ദിവസത്തില്‍ പത്ത് ദശലക്ഷമായി ഉയര്‍ത്തിയുട്ടുണ്ടെന്ന് ബന്ദര്‍ അല്‍ഖരീഫ് അറിയിച്ചു. 

Tags:    

Similar News