അങ്ങനെ അമേരിക്കന്‍ വിപണിയിലും ചാണക കേക്കുകള്‍ വില്‍പ്പനയ്ക്ക്

ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അമേരിക്കയിലെ ഒരു കടയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ചാണകകേക്കിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Update: 2019-11-20 10:15 GMT

വാഷിങ്ടണ്‍: ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനസൈറ്റുകള്‍ മറികടന്ന് അമേരിക്കന്‍ വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ 'ചാണക കേക്ക്'. ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അമേരിക്കയിലെ ഒരു കടയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ചാണകകേക്കിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ട്വീറ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാനുള്ള അവസരവുമായിരിക്കുകയാണ് അത്. ഇത് ഇന്ത്യന്‍ പശുക്കളുടെ ചാണകം ഇറക്കുമതി ചെയ്തതാണോ അതോ വിദേശപശുക്കളുടെ തന്നെയോ, കുക്കീസാണെന്ന് പറഞ്ഞ് വിദേശികളെ പറ്റിക്കുകയാണ്, ആര്‍ക്കെങ്കിലും ഇത് കഴിക്കാന്‍ തോന്നിയാല്‍ അനുവദിക്കണം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഉണക്കി കേക്കുപോലെ ആക്കിയാണ് ചാണകം പായ്ക്ക് ചെയ്തിരിക്കുന്നത്. പായ്ക്കറ്റിന് 2.99 യുഎസ് ഡോളറാണ് വില. ഏകദേശം 214 രൂപ. ഒരു പായ്ക്കറ്റില്‍ പത്തണം അടങ്ങിരിക്കും. 'ഭക്ഷ്യയോഗ്യമല്ല, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം' എന്ന് ചാണക കേക്കിന്റെ പായ്ക്കറ്റിന് പുറത്ത് എഴുതിയിട്ടുണ്ട്. ഏതായാലും പരസ്യവാചകം കണ്ട് ചിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. അമേരിക്കയില്‍ ചാണകകേക്കിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Tags:    

Similar News