ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ക്കിടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പിന്‍വലിച്ച് കുവൈത്ത് സൂപ്പര്‍മാര്‍ക്കറ്റ്

കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അല്‍അര്‍ദിയ കോഓപറേറ്റിവ് സൊസൈറ്റി സ്‌റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധ സൂചകമായി ഇന്ത്യന്‍ ചായയും മറ്റു ഉല്‍പന്നങ്ങളും ട്രോളികളില്‍ കൂട്ടിയിടുകയും അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറയ്ക്കുകയും ചെയ്തത്.

Update: 2022-06-06 14:51 GMT

സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മറച്ച നിലയില്‍

കുവൈത്ത് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും നടത്തിയ അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ റാക്കില്‍നിന്ന് പിന്‍വലിച്ച് കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്.

കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അല്‍അര്‍ദിയ കോഓപറേറ്റിവ് സൊസൈറ്റി സ്‌റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധ സൂചകമായി ഇന്ത്യന്‍ ചായയും മറ്റു ഉല്‍പന്നങ്ങളും ട്രോളികളില്‍ കൂട്ടിയിടുകയും അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറയ്ക്കുകയും ചെയ്തത്.

'തങ്ങള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്തു' എന്ന് അറബിയില്‍ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്ത് മുസ്‌ലിം ജനതയെന്ന നിലയില്‍ തങ്ങള്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്‌റ്റോര്‍ സിഇഒ നാസര്‍ അല്‍ മുതൈരി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. കമ്പനിയിലുടനീളം ബഹിഷ്‌കരണം പരിഗണിക്കുകയാണെന്ന് ശൃംഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News