കാബൂളില്‍ ബോംബ് ആക്രമണം; മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ശനിയാഴ്ച കാബൂളില്‍ അഫ്ഗാന്‍ സ്വകാര്യവാര്‍ത്താചാനലായ കുര്‍ഷിദ് ടിവി വാഹനത്തിനു നേരെയായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകനും വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

Update: 2020-05-31 02:22 GMT

കാബൂള്‍: അഫ്ഗാനിസ്താനില്‍ ബോംബ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച കാബൂളില്‍ അഫ്ഗാന്‍ സ്വകാര്യവാര്‍ത്താചാനലായ കുര്‍ഷിദ് ടിവി വാഹനത്തിനു നേരെയായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകനും വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാനലിലെ ജീവനക്കാര്‍ സഞ്ചരിച്ച മിനിവാനില്‍ 15 പേരാണുണ്ടായിരുന്നത്. ആക്രമണമുണ്ടായ വിവരം ആഭ്യന്തരമന്ത്രാലയവും ചാനല്‍ ഡയറക്ടര്‍ ജാവേദ് ഫര്‍ഹാദും സ്ഥിരീകരിച്ചു.

വഴിയിരികില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ച് ചാനല്‍ വാഹനം സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വെളുത്ത മിനിബസ് ആക്രമമത്തിനിരയായതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. 2019 ആഗസ്തിലാണ് ആദ്യ ആക്രമണമുണ്ടാവുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ചാനലിലെ ജീവനക്കാരെ ലക്ഷ്യംവച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.  

Tags:    

Similar News