മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് ജെയ്‌ഷെ മുഹമ്മദ്

മസൂദ് അസഹര്‍ മരിച്ചെന്ന വാര്‍ത്ത പരക്കുന്നതിനിടേയാണ് അഭ്യൂഹം തള്ളിക്കൊണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രസ്താവന ഇറക്കിയത്.

Update: 2019-03-03 15:56 GMT

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സുരക്ഷിതനാണെന്ന് ജെയ്‌ഷെ മുഹമ്മദ്. മസൂദ് അസഹര്‍ മരിച്ചെന്ന വാര്‍ത്ത പരക്കുന്നതിനിടേയാണ് അഭ്യൂഹം തള്ളിക്കൊണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രസ്താവന ഇറക്കിയത്.

മൗലാന മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മസൂദ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.




Tags:    

Similar News