ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം; ഖത്തറില്‍ തിങ്കളാഴ്ച അടിയന്തര അറബ്-ഇസ് ലാമിക് ഉച്ചകോടി

Update: 2025-09-11 17:30 GMT

ദോഹ: ഇസ്രായേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാന്‍ അറബ് രാജ്യങ്ങള്‍. ഇസ്രായേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തര്‍. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഖത്തറില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇസ്രായേലിന് ഏതുരീതിയില്‍ മറുപടി നല്‍കണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ ഒന്നിച്ച് മറുപടി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കിയത്. ദോഹയിലെ ഇസ്രായേലി ആക്രമണത്തിന് ഇസ്രായേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്നാണ് ഖത്തര്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ച് ഇസ്രായേലിന് മറുപടി നല്‍കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ ബിന്‍ റഹ്‌മാന്‍ ജാസിം അല്‍ താനി അറിയിച്ചു. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Tags: