ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം; കേരളീയരുടെ സുരക്ഷ മുന്‍നിര്‍ത്തി നോര്‍ക്കറൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
തെഹ്‌റാന്‍: ഇറാന്‍, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുന്‍നിര്‍ത്തി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം), 18004253939 (ഇന്ത്യയില്‍ നിന്നും വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍). അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പാലിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, തെക്കന്‍ ഇറാനിലെ ഹോര്‍മുസ്ഗാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 56 പെണ്‍കുഞ്ഞുങ്ങളാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിതെന്ന് ഇറാന്റെ ഫാര്‍സ് (എമൃ)െ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.