ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ബൈത്തുല്‍മുഖദ്ദസില്‍ അതിക്രമിച്ചു കടന്നു

സമാധാനപരമായി ആരാധനയ്‌ക്കെത്തിയ മുസ്്‌ലിംകളെ ഇസ്രായേല്‍ പോലിസ് പ്രധാന കവാടത്തില്‍ തടയുകയും ചെയ്തു.

Update: 2019-02-06 10:43 GMT

ജെറുസലേം: മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധഗേഹമായ ഫലസ്തീനിലെ ബൈത്തുല്‍മുഖദ്ദസില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടന്നു. ബുധനാഴ്ച രാവിലെയാണ് പോലിസ് അകമ്പടിയോടെ നിരവധി ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മഅ്‌രിബ് കവാടത്തിലൂടെ അതിക്രമിച്ചുകയറിയത്. കുടിയേറ്റക്കാര്‍ അവിടെ ജൂതന്‍മാരുടെ ആരാധനയില്‍ പങ്കെടുക്കുകയും ചെയ്തു. ഈസമയം സമാധാനപരമായി ആരാധനയ്‌ക്കെത്തിയ മുസ്്‌ലിംകളെ ഇസ്രായേല്‍ പോലിസ് പ്രധാന കവാടത്തില്‍ തടയുകയും ചെയ്തു. ദൈനംദിന പ്രാര്‍ഥനയ്‌ക്കെത്തിയ നിരവധി മുസ്‌ലിംകളെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.





Tags: